jump to navigation

ചിലരുടെ ദുര്‍മാതൃക മൂലം വൈദികരുടെ സ്ഥാനമിടിഞ്ഞു -കര്‍ദിനാള്‍ വിതയത്തില്‍ December 5, 2009

Posted by pullichira in Uncategorized.
trackback


കൊച്ചി: വൈദികര്‍ക്ക്‌ സമൂഹത്തില്‍ ലഭിച്ചിരുന്ന സ്ഥാനത്തിനും അംഗീകാരത്തിനും ഇടിവ്‌ സംഭവിച്ചതായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍. ചുരുക്കം ചില വൈദികരുടെ ദുര്‍മാതൃകയും പൗരോഹിത്യത്തിന്‌ ഒട്ടും നിരക്കാത്ത സംസാര രീതിയും പെരുമാറ്റങ്ങളും സര്‍വോപരി ആത്മീയതയുടെ കുറവും ഇതിന്‌ കാരണമാണെന്നും വിതയത്തില്‍ വിശദീകരിക്കുന്നു. വൈദിക വര്‍ഷാചരണത്തിന്റെ ഭാഗമായി സഹവൈദികര്‍ക്ക്‌ എഴുതിയ കത്തിലാണ്‌ ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്‌.

ചിലരുടെ തത്ത്വദീക്ഷയില്ലാത്തതും വേണ്ടത്ര സുതാര്യമല്ലാത്തതുമായ പ്രവര്‍ത്തനങ്ങളും വൈദികരുടെ അംഗീകാരം കുറയാന്‍ കാരണമായിട്ടുണ്ട്‌. ഇതിനെ ഒരു ഗൗരവപ്പെട്ട വിഷയമായി വൈദിക സമൂഹം കാണണം. ആത്മനിയന്ത്രണത്തിന്റെയും സ്വയം നിഗ്രഹത്തിന്റെയും വഴികളിലൂടെ വേണ്ടത്ര തിരുത്തലുകള്‍ വരുത്തുവാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഏതെങ്കിലും വൈദികന്‍ സഭയുടെ പ്രതീക്ഷക്ക്‌ നിരക്കാത്തവിധം ജീവിക്കുന്നുവെങ്കില്‍ അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും സ്‌നേഹപൂര്‍വം ഉപദേശിക്കുന്നതിനും എല്ലാവര്‍ക്കും കടമയുണ്ട്‌. പൗരോഹിത്യത്തിന്റെ ശോഭക്ക്‌ ഒരുവിധത്തിലും കളങ്കം വരുത്തുകയില്ലെന്ന്‌ വൈദിക വര്‍ഷത്തില്‍ പ്രതിജ്ഞയെടുക്കണമെന്നും വര്‍ക്കി വിതയത്തില്‍ ആഹ്വാനം ചെയ്യുന്നു.

വൈദികരുടെ ഇടയില്‍ വായനയും അറിവും ഉള്ളവര്‍ കുറയുന്നതായുള്ള ആക്ഷേപവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആത്മീയ അറിവ്‌ നേടാനും ദൈവജനത്തെ പഠിപ്പിക്കാനും ശ്രദ്ധവെക്കണം. നിരാലംബരും നിസ്സഹായരുമായവരോട്‌ പ്രത്യേക സ്‌നേഹം പ്രകടിപ്പിക്കാനും അവരെ അംഗീകരിക്കാനും ശ്രദ്ധിക്കണം.

ലോകത്തിന്റെ കണക്കുകൂട്ടലുകളും മാത്സര്യത്തിന്റെ ശൈലിയും വൈദികരുടെ പ്രവര്‍ത്തന മേഖലകളില്‍ കടന്നുകയറാതിരിക്കുവാന്‍ ശ്രദ്ധിക്കണം. കണക്ക്‌ കൂട്ടി തിട്ടപ്പെടുത്താന്‍ കഴിയുന്നതൊക്കെ നശ്വരങ്ങളാണെന്ന്‌ തിരിച്ചറിയണം. സ്വാര്‍ത്ഥതയും അഹന്തയും സ്‌പര്‍ശിക്കാത്ത, ശുദ്ധനിയോഗം കൊണ്ട്‌ സംശുദ്ധമാക്കപ്പെട്ട പ്രവര്‍ത്തനങ്ങളേ ആത്യന്തികമായി ദൈവത്തിനു സ്വീകാര്യമാകൂ.

വൈദികര്‍ക്കുള്ള കത്ത്‌ കൂടാതെ വിശ്വാസികള്‍ക്കായി വൈദിക വര്‍ഷം പ്രമാണിച്ച്‌ ഒരു ഇടയലേഖനവും പുറപ്പെടുവിച്ചിട്ടുണ്ട്‌. സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്കായി നിസ്വാര്‍ത്ഥം യത്‌നിക്കുന്ന വൈദികര്‍ക്ക്‌ പ്രാര്‍ത്ഥനയും പിന്തുണയും നല്‍കണമെന്ന്‌ ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.

Source: Mathrubhumi Daily dated 5-12-2009

Comments»

No comments yet — be the first.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: