jump to navigation

ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് November 16, 2010

Posted by Boris Paul in Uncategorized.
trackback

തിരുവനന്തപുരം: വലിയതുറ സെന്റ് ആന്റണീസ് ഫെറോന പള്ളിയിലെ ശവക്കല്ലറകള്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് തകര്‍ത്ത സംഭവത്തില്‍ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം ഉള്‍പ്പെടെ അഞ്ച്‌പേര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷിക്കാന്‍ വലിയതുറ പൊലീസിനോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ചെറിയാന്‍ വര്‍ഗീസ് ഉത്തരവിട്ടു. ആര്‍ച്ച് ബിഷപ്പിന് പുറമെ ഇടവക വികാരി ഫാദര്‍ ജോര്‍ജ് ഗോമസ്, വലിയതുറ സ്വദേശികളായ ഫ്രാങ്കഌന്‍, ആല്‍ബര്‍ട്ട്, സാംസണ്‍, സേസയ്യ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ ഉത്തരവ്. കൊച്ചുതോപ്പ് സ്വദേശി ജെ. സോളമന്‍ സമര്‍പ്പിച്ച സ്വകാര്യ ഹരജിയിലാണ് ഉത്തരവ്.
കഴിഞ്ഞ പത്ത് വര്‍ഷമായി ഇടവകയില്‍ പുരോഹിതരുടെ നേതൃത്വത്തില്‍ സാമ്പത്തികക്രമക്കേട് നടക്കുന്നുവെന്നാരോപിച്ച് ഹരജിക്കാരന്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കേസില്‍ താല്‍പര്യമുള്ളവര്‍ കക്ഷിചേരാന്‍ ആവശ്യപ്പെട്ട് പത്രപരസ്യവും നല്‍കി. ഇതില്‍ പ്രകോപിതരായി പ്രതികള്‍ നവംബര്‍ മൂന്നിന് പുലര്‍ച്ചെ രണ്ടിന് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ശവക്കല്ലറകള്‍ തകര്‍ത്തുവെന്നാണ് ഹരജിയിലെ ആരോപണം. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഹരജി സമര്‍പ്പിച്ചത്.

[Courtesy:Madhyamam Daily Online Edition- http://www.madhyamam.com/news/17632 ]

Comments»

1. Collin - November 30, 2010

I have a suggestion and its on my personal view. I hope this samithi is standing for the welfare of Pullichira Edavaka and you all are fighting for it in the best manner. By seeing the above blog there is slight view that you all are fighting against the whole community and its top. There is a chance that by seeing the above it can reduce the support that you all are getting at the time. So I think its better to post only those related to Samithi.


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: