jump to navigation

വികാരിയുടെ മാനനഷ്ട കേസിൽ ഇടവക അംഗത്തെ കോടതി വെറുതെ വിട്ടു August 15, 2013

Posted by Boris Paul in Uncategorized.
trackback

കൊല്ലം: പുല്ലിച്ചിറ ഇടവക സംരക്ഷണ സമിതി സെക്രട്ടറി അഗസ്റ്റിനെതിരെ ഇടവക വികാരി ഫാ. ലാസർ പട്ടകടവ് ബോധിപ്പിച്ച മാനനഷ്ട കേസ് തള്ളി പ്രതിയെ വെറുതെ വിട്ടുകൊണ്ട് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അജിത കെ.ഹസൻ വിധി പ്രസ്താവിച്ചു. പുല്ലിച്ചിറ ഇടവക വികാരി ആയിരുന്ന ഫാ. ലാസർ പട്ടകടവിനെതിരെ നിരവധി കേസുകൾ കൊല്ലം കോടതികളിൽ നടത്തിവരുന്ന ഇടവക സംരക്ഷണ സമിതിയുടെ സെക്രട്ടറി അഗസ്റിൻ കൊല്ലം മുൻസിഫ്‌ കോടതിയിൽ ബോധിപ്പിച്ച ഒരു സത്യവാങ്ങ്മൂലത്തിൽ വികാരിയെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തി എന്നായിരുന്നു കേസ്. ഇത് മൂലം സമൂഹത്തിൽ തന്റെ വിലയിടിഞ്ഞു എന്ന് വികാരി കോടതിയിൽ മൊഴി നൽകി. സാമൂഹ്യ വിരുദ്ധരെയും അഴിമതിക്കാരെയും സ്വാധീനിച്ചു പള്ളിയുടെ ഫണ്ട് ദുർവിനിയോഗം ചെയ്യാനായി വികാരി പ്ലാനും പദ്ധതികളും തയ്യാറാക്കി എന്നും വിശുദ്ധ പാത എന്ന പേരിൽ 23 ലക്ഷം രൂപ ചെലവാക്കി പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത്‌ കായലിലേക്ക് വീതിയുള്ള ഒരു നടപ്പാത കെട്ടിയെന്നും, ആയതിനു 5 ലക്ഷം രൂപയിൽ താഴെ മാത്രമേ ചെലവായിട്ടുള്ളൂ എന്നും മറ്റും സത്യവാങ്ങ്മൂലത്തിൽ എഴുതി കോടതിയിൽ ഹാജരാക്കി അഭിഭാഷകനെ കൊണ്ട് വാദം നടത്തിയെന്നും അത് കേട്ട അഭിഭാഷകരുടെയും കക്ഷികളുടെയും ഇടയിൽ തന്റെ സൽപ്പേര് കളങ്കപ്പെട്ടു എന്നും ആയിരുന്നു വികാരിയുടെ കേസ്. ഇംഗ്ലീഷിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലതിന്റെ തെറ്റായ പരിഭാഷ ഉപയോഗിച്ചാണ് വികാരി കേസ് ബോധിപ്പിച്ചതെന്ന പ്രതിഭാഗം വാദം ശരിയെന്നു കോടതി കണ്ടെത്തി. അപമാനകരമായ പ്രസ്താവന പരാതിയിൽ അതേപടി പകർത്തണം എന്ന നിയമ വ്യവസ്ഥ ഈ കേസിൽ ലംഘിച്ചതായും കോടതി കണ്ടെത്തി. വികാരിയുടെ ഇഷ്ടപ്രകാരം ഉള്ള തർജമ മാത്രമാണ് പരാതിയിൽ ഉള്ളത് എന്ന് വിധിയിൽ കോടതി പരാമർശിച്ചു. ഇടവക സംരക്ഷണ സമിതിയുടെ സെക്രട്ടറി എന്ന നിലയിൽ ആണ് അഗസ്റിൻ കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചതെന്നും വ്യക്തിപരമായല്ലെന്നും കണ്ടെത്തിയ കോടതി പരാതിക്കാരനായ വികാരിക്ക് സമിതിക്കെതിരെ പരാതിയില്ലാത്ത സ്ഥിതിക്ക് അഗസ്റ്റിനെതിരെ മാത്രം പരാതി നിലനില്ക്കില്ലെന്നു വിധിച്ചു. തന്റെ സൽപ്പേര് കളങ്കപ്പെട്ടു എന്ന് തെളിയിക്കാൻ വികാരിയുടെ സാക്ഷികളായി കോടതിയിൽ ഹാജരാക്കി വിസ്തരിച്ച ജോർജ് സേവ്യർ, സോണൽ ലോറൻസ് എന്നിവരെ ക്രോസ് വിസ്തരിച്ചപ്പോൾ പരാതിക്ക് ആസ്പദമായ ആരോപണങ്ങൾ മൂലം വികാരിയെ കുറിച്ച് തങ്ങളുടെ മനസ്സിൽ ഒരു ഇടിചിലും ഉണ്ടായില്ല എന്നാണു മൊഴി നൽകിയത്. ഇക്കാരണത്താലും പ്രതിക്കെതിരെ വികാരിയുടെ മാനനഷ്ട കേസ് നിലനില്ക്കില്ല എന്ന് കോടതി വിധിയിൽ വ്യക്തമാക്കി. പൊതുജന മധ്യത്തിൽ വികാരിയുടെ സൽപ്പെരിനു ഇകഴ്ച ഉണ്ടായതായി തെളിവില്ലെന്ന് കണ്ടെത്തിയ കോടതി പ്രതിയെ വെറുതെ വിട്ടു വിധിച്ചു. പ്രതിക്ക് വേണ്ടി അഡ്വ. എം.ഐ.അലക്സാണ്ടർ പണിക്കർ, അഡ്വ. ബോറിസ് പോൾ എന്നിവർ കോടതി മുമ്പാകെ ഹാജരായി.

Comments»

1. M.A.Kamaluddin - August 15, 2013

This our judicial system, I am solute it ???


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: